Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Viviane Motsfeldt

ഗ്രീൻലാൻഡ്: ഇന്ന് വൈറ്റ്ഹൗസിൽ ചർച്ച

വാ​ഷിം​ഗ്ട​ൺ ഡി​സി: ​ഗ്രീ​ൻ​ലാ​ൻ​ഡ് വി​ഷ​യ​ത്തി​ൽ ഇ​ന്ന് വൈ​റ്റ് ഹൗ​സി​ൽ ച​ർ​ച്ച. യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സും സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർക്കോ റൂ​ബി​യോ​യും ഡാ​നി​ഷ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ലാ​ർ​സ് ലോ​ക്കി റാ​സ്മു​സെ​ൻ, ഗ്രീ​ൻ​ലാ​ൻ​ഡ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വി​വി​യ​ൻ മോ​ട്ട്സ്ഫെ​ൽ​റ്റ് എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഡെ​ന്മാ​ർ​ക്കി​ലെ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​മാ​യ ഗ്രീ​ൻ​ലാ​ൻ​ഡി​നെ അ​മേ​രി​ക്ക​യോ​ടു കൂ​ട്ടി​ച്ചേ​ർ​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ട്രം​പ് ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച.

ഗ്രീ​ൻ​ലാ​ൻ​ഡി​നെ വി​ല​കൊ​ടു​ത്തു വാ​ങ്ങാ​നോ അ​ല്ലെ​ങ്കി​ൽ സൈ​നി​ക ന​ട​പ​ടി​യിലൂടെ പി​ടി​ച്ചെ​ടു​ക്കാ​നോ ഉള്ള പ​ദ്ധ​തി​ക​ൾ ട്രം​പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നാ​ണ് വൈ​റ്റ് ഹൗ​സ് വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​ത്. ര​ണ്ടു നീ​ക്ക​വും സ്വീ​കാ​ര്യ​മ​ല്ലെ​ന്ന് ഗ്രീ​ൻ​ലാ​ൻ​ഡും ഡെ​ന്മാ​ർ​ക്കും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഉ​ത്ത​ര​ധ്രു​വ​ത്തി​ൽ ത​ന്ത്ര​പ്ര​ധാ​ന സ്ഥാ​ന​മു​ള്ള ഗ്രീ​ൻ​ലാ​ൻ​ഡ് അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ​സു​ര​ക്ഷ​യ്ക്ക് അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് ട്രം​പ് പ​റ​യു​ന്ന​ത്.

ഗ്രീ​ൻ​ലാ​ൻ​ഡി​നാ​യു​ള്ള സൈ​നി​ക ന​ട​പ​ടി അ​മേ​രി​ക്ക നേ​തൃ​ത്വം ന​ല്കു​ന്ന നാ​റ്റോ സൈ​നിക കൂ​ട്ടാ​യ്മ​യു​ടെ ത​ക​ർ​ച്ച​യ്ക്കു വ​ഴി​വ​യ്ക്കു​മെ​ന്ന് ഡാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി മെ​റ്റെ ഫ്ര​ഡ​റി​ക്സ​ൻ മു​ന്ന​റി​യി​പ്പു ന​ല്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up